X

കെ.എം.സി.സി സ്ഥാപക നേതാവ് എജി. സി ഹാഷിമിന്റെ മകൾക്ക്‌ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽ നിന്നും മിന്നുന്ന വിജയം

എം.ഇ.എസ് കുറ്റിപ്പുറം എഞ്ചിനീയറിംഗ് കോളേജിലെ മുൻ വിദ്യാർത്ഥിനിക്ക് ഉപരി പഠനം നടത്തിയ വിദേശ സർവകലാശാലയിൽ നിന്നും മിന്നുന്ന വിജയം. കണ്ണൂർ ജില്ലയിലെ എടക്കാട് സ്വദേശിനിയും, കെ.എം. സി. സി സ്ഥാപക നേതാവ് Engr. സി.ഹാഷിംന്റെയും – കണ്ണൂർ കോർപറേഷൻ കൗൺസിലർ ഫിറോസ ഹാഷിംന്റെയും മകളുമായ മർവ ഹാഷിമാണ് ഓസ്‌ട്രേലിയയിലെ ഏറ്റൊവും മികച്ച സർവകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽ നിന്നും ഡിസ്റ്റിംൿഷനോടെ മാസ്റ്റർ ഓഫ് സസ്ടൈനബിലിറ്റിയിൽ(Master of Sustainability)ബിരുദാനന്ദര ബിരുദം കരസ്തമാക്കിയത്.

യൂ.കെ.ജി മുതൽ പ്ലസ് ടു വരെ സൗദി അറേബ്യയിലെ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ആയിരുന്നു പഠനം. 2007ഇലാണ് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബാച്‌ലർസ് ഇൻ ആർക്കിടെക്ചർ പൂർത്തീകരിച്ചത്. തുടർന്ന് 2020ഇൽ ഓസ്ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്സിറ്റിയിൽ(Curtin University)നിന്നും Graduate Diploma in Environment & Climate emergency ഇൽ ബിരുദാനന്ദര ബിരുദം കരസ്ഥമാക്കിയത്.

ഓസ്ട്രേലിയയിലെ പെർത്തിൽ നടന്ന CAA, NRC വിരുദ്ധ പോരാട്ടത്തിൽ പ്രധാന പങ്ക് വഹിച്ച മുൻ നിര സംഘാടകയും കൂടിയാണ് മർവ ഹാഷിം.

web desk 3: