X

അസുഖബാധിതനായി കാല് മുറിക്കേണ്ടി വന്ന പാർട്ടി പ്രവർത്തകനെ ചേർത്തുപിടിച്ച് കെഎംസിസി

ശരീരത്തിൽ അമിത അളവിൽ ഷുഗർ ബാധിച്ച് ചികിത്സയിൽ കഴിയവെ ഒരു കാലു മുറിച്ചു മാറ്റേണ്ടി വന്ന ഹതഭാഗ്യനായ കണ്ണൂർ തളിപ്പറമ്പിലെ വായാട് സ്വദേശിയായ മുസ്ലിം ലീഗ് പ്രവർത്തകന് കൃത്രിമ കാൽ നിർമ്മിച്ചു നൽകുന്നതിനുവേണ്ടി കെഎംസിസി കൈത്താങ്ങായി മാറി.

സമാധാന ജീവിതത്തിനിടയിൽഅസുഖം വില്ലനായി മാറിയപ്പോൾ വലിയ സാമ്പത്തികബാധ്യത മൂലം പ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുമ്പോഴാണ് കാല് കൂടി മുറിച്ച് മാറ്റാൻഡോക്ടർമാരുടെ നിർദ്ദേശം ഉണ്ടാകുന്നത്.മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ കാലു മുറിച്ചുമാറ്റി.എന്നാൽ തുടർന്നങ്ങോട്ടുള്ള ജീവിതം വലിയ ആശങ്കയിലൂടെ കടന്നു പോകുമ്പോഴാണ് ഇദ്ദേഹത്തിന് താങ്ങായി കെഎംസിസി ജനറൽ സെക്രട്ടറി പികെ അൻവർ നഹ എത്തുന്നത്.

പരിയാരം പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ അഷ്റഫ് കൊട്ടോല വഴി ഇക്കാര്യം അറിഞ്ഞ ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ അരിപ്പാമ്പ്ര അൻവർ നഹയെ ബന്ധപ്പെടുകയും കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തു. അപ്പോൾ തന്നെ അതിനാവശ്യമായ സഹായം ചെയ്തു തരാമെന്ന് അൻവർ നഹ വാഗ്ദാനം ചെയ്യുകയും നാല് ദിവസം കൊണ്ട് തന്നെ തുക സമാഹരിച്ച് ഉത്തരവാദിത്വപ്പെട്ട ഭാരവാഹികൾക്ക് കൈമാറുകയുമാണ് ചെയ്തത്.

പ്രയാസമനുഭവിക്കുന്നവന്റെ കൂടെ നിൽക്കുക എന്നുള്ളത് ഓരോ കെഎംസിസിക്കാരന്റെയും ഉത്തരവാദിത്വമാണെന്നും അതു മാത്രമാണ് നാം ഓരോരുത്തരുംഇത്തരം പ്രവർത്തനങ്ങളിലൂടെ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് തുക കൈമാറിക്കൊണ്ട്അദ്ദേഹം പറഞ്ഞു .തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബൂബക്കർ വായാട് ഏറ്റുവാങ്ങി.പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ ഇബ്രാഹിം , അഷ്റഫ് കൊട്ടോല എന്നിവർ സന്നിഹിതരായി.

webdesk13: