X

ആഡംബര വാഹനത്തിൽ നിന്ന് ബിയർ കുപ്പിയെറിഞ്ഞു; ചോദ്യം ചെയ്തയാളെ കൂറ്റൻ നായയെക്കാട്ടി ഭീഷണിപ്പെടുത്തി

കൊച്ചിയില്‍ ആഡംബര വാഹനത്തിൽ നിന്ന് ബിയർ കുപ്പിയെറിഞ്ഞത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ കൂറ്റൻ നായയെക്കാട്ടി ഭീഷണിപ്പെടുത്തുകയും ഇടിച്ചു വീഴ്ത്തുകയും ചെയ്ത ആളെ പോലീസ് അറസ്റ്റ് ചെയ്തു.മദ്യലഹരിയിൽ പരാക്രമം കാണിച്ച കാക്കനാട് സ്വദേശി ആഷിക് തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പാലാരിവട്ടത്ത് ഞായറാഴ്ച്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികൻ ബീയർ കുപ്പി ശരീരത്തിൽ വീഴുന്നതിൽ നിന്നും രക്ഷപെട്ടത്.

webdesk15: