X

കെഫോണിനെയല്ല, അതിനുപിന്നിലെ അഴിമതിയെയാണ് വിമര്‍ശിച്ചത്: വി.ഡി സതീശന്‍

എ.ഐ കാമറ , കെ. ഫോണ്‍ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്ന് വി ഡി സതീശന്‍. പദ്ധതിയെയല്ല പ്രതിപക്ഷം വിമര്‍ശിച്ചത്,പദ്ധതിയിലെ അഴിമതിയാണ് വിമര്‍ശിക്കുന്നത്.

50% ടെന്‍ഡര്‍ എക്‌സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ്. പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്. 40 ലക്ഷം പേര്‍ക്ക് കണക്ഷന്‍ കൊടുക്കുമെന്ന് പറയുന്നു. 60,000 പേര്‍ക്ക് കൊടുക്കാനുള്ള അനുമതി മാത്രമാണുള്ളത്. രണ്ടര ലക്ഷം പേര്‍ക്ക് കൂടി കണക്ഷന്‍ കൊടുക്കാനുള്ള ടെന്‍ഡര്‍ വിളിച്ചു. അത് കറക്ക് കമ്പനികള്‍ക്ക് പുറത്തുള്ള ഒരു കമ്പനിക്ക് ടെന്‍ഡര്‍ എല്‍ വണ്‍ വന്നു. അവരെ ഇല്ലാത്ത പരാതി കൊടുത്ത് ടെന്‍ഡറില്‍ നിന്ന് പുറത്താക്കി.എസ്ആര്‍ഐടി ക്ക് ടെന്‍ഡര്‍ ലഭിക്കുന്നതിന് ടെന്‍ഡര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. മറ്റുള്ളവരെ ഒഴിവാക്കി. ഇത് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള തട്ടിപ്പാണ്. ഇന്നലെ കുത്തക കമ്പനികള്‍ക്കെതിരെ പറഞ്ഞു. ഈ കണക്ഷന്റെ 50% ടെലികോം സര്‍വീസുകള്‍ക്ക് കൊടുക്കാന്‍ തീരുമാനം. അവരല്ലേ കുത്തകകളെന്ന് വി ഡി സതീശന്‍ ചോദിച്ചു.

ഇന്ത്യയില്‍ നിന്നും സാധനം വാങ്ങുമെന്ന് എഴുതിവെച്ചിട്ട് ചൈനയില്‍ നിന്നും വാങ്ങി. എന്നിട്ട് മുഖ്യമന്ത്രി ന്യായീകരിക്കുന്നു. ധൂര്‍ത്തല്ല എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. 4.3 കോടി രൂപ കേരളത്തില്‍ ഈ പരിപാടിക്കായി അനുവദിച്ചു. ഇത് ധൂര്‍ത്തല്ലേ, സാങ്കേതികമായി മുന്നേറി എന്ന് പറയുന്ന കേരളം ആദ്യം റേഷന്‍ കൊടുക്കാനുള്ള സര്‍വര്‍ നന്നാക്കണം. ആളുകള്‍ക്ക് റേഷന്‍ ഇല്ല, ഒരുലക്ഷം ഡോളര്‍ തരുന്നവരുമായി ഊണ് കഴിക്കാന്‍ മുഖ്യമന്ത്രി പോകുന്നു.

webdesk14: