X

വിയറ്റ്നാമിലേക്ക് ഉൾപ്പടെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് പൂർവ്വേഷ്യയിലേക്ക് 45 പ്രതിവാര വിമാന സർവീസുകൾ

പൂർവ്വേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) വർദ്ധിപ്പിച്ചു. വിയറ്റ്നാമിലെ ഹോ-ചി- മിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നതോടെ പൂർവ്വേഷ്യയിലേക്ക് കൊച്ചിയിൽ നിന്നുള്ള പ്രതിവാര വിമാന സർവീസുകളുടെ എണ്ണം 45 ആകും

തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ വിയറ്റ്ജെറ്റ് ആണ് ഹോ-ചി- മിൻ സിറ്റിയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നത്. കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യത്തെ വിമാന സർവീസാണിത്. നിലവിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂർ, ക്വാലാലംപൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾക്ക് പുറമെയാണ് ഈ പുതിയ സർവീസ് ആരംഭിക്കുന്നത്. സിംഗപ്പൂരിലേക്ക് 2 പ്രതിദിന വിമാന സർവീസുകളാണ് ഉള്ളത്.; ആഴ്ചയിൽ 6 ദിവസം ബാങ്കോക്കിലേക്ക് 1 വിമാന സർവീസും , ക്വാലാലംപൂരിലേക്ക് 3 പ്രതിദിന സർവീസുകളുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇപ്പോൾ പ്രവർത്തിക്കുന്നത്.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് പൂർവ്വേഷ്യൻ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ വർധിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ ശ്രീ. എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു. “കേരളത്തിനും വിയറ്റ്‌നാമിനുമിടയിൽ നേരിട്ടുള്ള പുതിയ എയർ റൂട്ട് ആരംഭിക്കുന്നു; ഇത് ടൂറിസം വ്യവസായത്തെ വലിയ രീതിയിൽ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

webdesk15: