X

ആര്‍.എസ്.എസ് നേതൃത്വവും അമിത് ഷായും ദേശീയ തലത്തില്‍, ഒരു ബൂത്തില്‍ ഒരു ബീഫ് കട എന്ന പ്രഖ്യാപനത്തില്‍ ഉറച്ച് നില്‍ക്കുമോ?; കൊടിയേരി

മലപ്പുറത്ത് ഗുണനിലവാരമുള്ള ബീഫ് വിതരണം ചെയ്യുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി
പറഞ്ഞ വിവാദത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ജയിച്ചാല്‍ ബൂത്തുകള്‍ തോറും ഓരോ ബീഫ് കട എന്നാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം. ഇത് സംബന്ധിച്ച് ബി. ജെ.പി പ്രസിഡന്റും ആര്‍.എസസ്.എസ് പ്രചാരകനുമായ കുമ്മനം രാജശേഖരന്റെ നിലപാട് കേരള സമൂഹത്തോട് തുറന്നുപറയണമെന്ന് കൊടിയേരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബീഫ് വിവാദത്തിലെ അദ്ദേഹത്തിന്റെ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ആര്‍.എസ്.എസ് നേതൃത്വവും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ദേശീയ തലത്തില്‍, ഒരു ബൂത്തില്‍ ഒരു ബീഫ് കട എന്ന പ്രഖ്യാപനത്തില്‍ ഉറച്ച് നില്‍ക്കുമോ? പോസ്റ്റില്‍ കൊടിയേരി ചോദിക്കുന്നു. ജയിച്ചാല്‍ ഗുണനിലവാരമുള്ള ബീഫ് ലഭ്യമാക്കുമെന്നായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം. ഇത് വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി സ്ഥാനര്‍ത്ഥി രംഗത്തെത്തിയിരുന്നു. ബീഫ് നിരോധിക്കാത്തിടത്തോളം കാലം അതിന്റെ വില്‍പ്പന തടയില്ലെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു. ഗോവധ നിരോധനം എന്ന ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്നും സ്ഥാനാര്‍ത്ഥി വ്യക്തമാക്കി. ഇതിന് പുറമെ കുമ്മനം രാജശേഖരനും സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മലപ്പുറത്തെ ബി ജെ പി സ്ഥാനാര്‍ത്ഥി പറയുന്നത്, തന്നെ വിജയിപ്പിച്ചാല്‍ ഗുണമേന്‍മയുള്ള ബീഫ് വിതരണം ചെയ്യുമെന്നാണ്.
താന്‍ ജയിച്ചാല്‍ ബൂത്തുകള്‍ തോറും ഓരോ ബീഫ് കട എന്നാണ് ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം. ഇത് സംബന്ധിച്ച് ബി ജെ പി പ്രസിഡന്റും ആര്‍ എസ് എസ് പ്രചാരകനുമായ കുമ്മനം രാജശേഖരന്റെ നിലപാട് കേരള സമൂഹത്തോട് തുറന്നുപറയണം.
ആര്‍ എസ് എസ് നേതൃത്വവും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ദേശീയ തലത്തില്‍, ഒരു ബൂത്തില്‍ ഒരു ബീഫ് കട എന്ന പ്രഖ്യാപനത്തില്‍ ഉറച്ച് നില്‍ക്കുമോ?
അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായി നില്‍ക്കുകയാണ് ബി ജെ പി.

chandrika: