X

കന്യാസ്ത്രീകള്‍ക്കെതിരെ വീണ്ടും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ എതിര്‍ത്ത് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കന്യാസ്ത്രീകളുടെ സമരം സഭകളെ അവഹേളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോടിയേരി പറഞ്ഞു.

സമരത്തിനു പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണുള്ളതെന്നും കോടിയേരി വിമര്‍ശിച്ചു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി കന്യാസ്ത്രീകള്‍ക്കെതിരെ രംഗത്തുവന്നത്.

chandrika: