X

രണ്ടാം ജയത്തിന് കൊല്‍ക്കത്ത

മുംബൈ:രവിന്ദു ജഡേജയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ വിരട്ടിയ ശ്രേയാംസ് അയ്യരുടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ രണ്ടാം മല്‍സരത്തിലിന്ന് ഫാഫ് ഡുപ്ലസിയുടെ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തി രണ്ട് വിക്കറ്റിന് 205 റണ്‍സ് നേടിയിട്ടും പഞ്ചാബ് കിംഗ്‌സിന്റെ വെടിക്കെട്ടിന് മുന്നില്‍ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു ബെംഗളൂരു. ബാറ്റര്‍മാര്‍ തന്നെയായിരിക്കും ഡി.വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ ഇന്നും അരങ്ങ് തകര്‍ക്കുക. വരുണ്‍ ചക്രവര്‍ത്തിയെ പോലുള്ളവരാണ് കൊല്‍ക്കത്തയുടെ ആയുധമെങ്കില്‍ അനുഭവസമ്പന്നരായ കോലിയും ഡുപ്ലസിയുമെല്ലാണ് ബെംഗളൂരുവിന്റെ വജ്രായുധങ്ങള്‍. മല്‍സരം രാത്രി 7-30ന്.

web desk 3: