കൊല്ലം മുട്ടറ മരുതിമലയില്‍ നിന്ന് താഴ്ചയിലേക്ക് വീണ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ പെരിങ്ങനാട് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളാണ് അപകടത്തില്‍പ്പെട്ടത്. അടൂര്‍ സ്വദേശി മീനുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശിവര്‍ണയെ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. അപകടകരമായ സ്ഥലത്തേക്ക് പെണ്‍കുട്ടികള്‍ പോകുന്നത് ആളുകള്‍ കണ്ടിരുന്നു. പിന്നീട് വീണുകിടക്കുന്ന പെണ്‍കുട്ടികളെയാണ് കാണുന്നത്. പെണ്‍കുട്ടികള്‍ താഴേക്ക് ചാടിയതാണോ എന്ന് സംശയമുള്ളതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടരുന്നു.