X

മധ്യപ്രദേശുകാരി അർഷിദ നയിച്ച കൊണ്ടോട്ടി ഇ എം ഇ എയുടെ ഒപ്പനക്ക് എ ഗ്രേഡ്

കൊല്ലം: ഹയർസെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിൽ മലപ്പുറം ജില്ലയിൽ നിന്നെത്തി എ ഗ്രേഡ് നേടിയ കൊണ്ടോട്ടി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂ‌ൾ ടീമിനെ നയിച്ചത് മധ്യപ്രദേശുകാരി അർഷിദ അലി. മലയാളത്തിന്റെയും ഒപ്പനയുടെയും തനിമ പൂർണ്ണമായി നിലനിർത്തിക്കൊണ്ട് ഉച്ചാരണശുദ്ധിയോടെ മണവാട്ടിയുടെ തോഴി മാർക്കൊപ്പം ചേർന്ന് ഒപ്പന പാട്ടിന് ഈണമിട്ടപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് കാണികൾ സ്വീകരിച്ചത്.

പ്ലസ്‌ടു ഹിമാനിറ്റീസ് ജേണലിസം ബാച്ചിൽ വിദ്യാർഥിനിയാണ് മധ്യപ്രദേശ് ഭോപ്പാൽ സ്വദേശിനി അർഷിദ. സ്‌റ്റേജിൽ കളിക്കുന്നവർക്ക് പാട്ടുപാടി നൽകുന്ന 3 പേരിൽ ഒരാൾ അർഷിദയായിരു ന്നു. അദീബയും ഫാത്തിമ നഹ്‌നയുമായിരുന്നു മറ്റുള്ളവർ. ഒപ്പന മത്സരത്തിൽ നൂറിൽ 60 മാർക്കും ഒപ്പനപ്പാട്ടിനാണ്. ആ മാർക്ക് മുഴുവനായി പിടിച്ചെടുക്കാനുള്ള ദൗത്യമാണ് സ്കൂൾ അധികൃതർഷിതയെയും സംഘത്തെയും ഏൽപ്പിച്ചത്.
പരിശീലകൻ മുനീർ പള്ളിക്കൽ തന്നെ രചന നടത്തി ചിട്ടപ്പെടുത്തിയ “രാഗങ്ങൾ അതി മിക പദവിയിലായ് റങ്കിൽ റഹ്‌മത്തിൻ ഇതളുകൾ പൊഴിയുവതായ്…” എന്നു തുടങ്ങുന്ന പാട്ടായിരുന്നു അവർ പാടിയത്.

15 വർഷം മുൻപാണ് അർഷിദയുടെ പിതാവ് കുർബാൻ അലി പടവിന്റെ ജോലിക്കാരനായി കേരളത്തിലെത്തിയത്. പിന്നീട് അർഷിദയുടെ ജ്യേഷ്ഠൻ റാഷിദ് അലിയെ ചികിത്സയുടെ ഭാഗമായി കേരളത്തിലേക്കു കൊണ്ടുവന്നു. പിന്നാലെ അർഷിദയുമെത്തി.ഹുദാ ഹനാൻ, ഹംദ മഠത്തിൽ, നിഹാല, നേഹ, നദ, ആയിഷ നൗഫ, ഫാത്തിമ റിസ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.

webdesk14: