X
    Categories: indiaNews

തുരങ്കത്തിനുള്ളില്‍ മണ്ണിടിഞ്ഞു; കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു

പനജി: കൊങ്കണ്‍ മേഖലയില്‍ തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്ന് പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ പുന:ക്രമീകരിക്കുകയും ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.

കേരളത്തിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളടക്കമുള്ള ട്രെയിനുകള്‍ വഴിയില്‍ കുടുങ്ങി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.

വഴിതിരിച്ചുവിട്ട ട്രെയിനുകള്‍ ഇവയാണ്

(ഈ ട്രെയിനുകള്‍ പനവേലിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ സര്‍വീസുണ്ടാകില്ല. കര്‍ജാത്, പുണെ വഴിയാകും ഇത് സര്‍വീസ് നടത്തുക)

06345 ഞായറാഴ്ച ലോക്മാന്യതിലകില്‍ നിന്ന് പുറപ്പെട്ട ലോക്മാന്യ തിലക്തിരുവനന്തപുരം ട്രെയിന്‍

02618ഞായറാഴ്ച നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട നിസാമുദ്ദീന്‍എറണാകുളം ട്രെയിന്‍

04696 ഞായറാഴ്ച അമൃത്സറില്‍ നിന്ന് പുറപ്പെട്ട അമൃത്സര്‍കൊച്ചുവേളി വീക്കിലി സ്‌പെഷ്യല്‍

(മഡ്ഗാവിനും പനവേലിനും ഇടയില്‍ സര്‍വീസില്ലാത്ത ട്രെയിനുകള്‍)

01224ഞായറാഴ്ച എറണാകുളത്ത് നിന്ന് പുറപ്പെട്ട എറണാകുളംലോക്മാന്യതിലക് തുരന്തോ ബൈവീക്കിലി

09261 ഞായറാഴ്ച കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട കൊച്ചുവേളി പോര്‍ബന്ദര്‍ വീക്കിലി

02977ഞായറാഴ്ച എറണാകുളത്ത് നിന്ന് പുറപ്പെട്ട എറണാകുളംഅജ്മീര്‍ വീക്കിലി

024432 നിസാമുദ്ദീന്‍തിരുവനന്തപുരം രാജധാനി, 06345 ലോക്മാന്യതിലക്തിരുവനന്തപുരം, 01150 പുണെഎറണാകുളം വീക്കിലി എന്നീ ട്രെയിനുകളുടെ യാത്ര തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് ഇതിലെ യാത്രക്കാരെ റോഡ് വഴി മഡ്ഗാവിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് സെപെഷ്യല്‍ ട്രെയിനില്‍ യാത്ര തുടരും.

 

web desk 3: