X

കൂടത്തായി കൊലപാതകം; അന്വേഷണ പുരോഗതി വിലയിരുത്തി ലോക്‌നാഥ് ബെഹ്‌റ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണ പുരോഗതി വിലയിരുത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പൊന്നാമറ്റം വീട്ടിലെത്തി അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. കേസന്വേഷണം വലിയ വെല്ലുവിളിയാണെന്ന് വ്യക്തമാക്കിയ ഡിജിപി വിദഗ്!ധരുടെ പങ്കാളിത്തം കേസില്‍ ആവശ്യമായതിനാല്‍ കൂടുതല്‍ മിടുക്കരായ ഉദ്യോഗസ്ഥരെ കേസന്വേഷണത്തിന് നിയോഗിക്കുമെന്നും പറഞ്ഞു.

17 വര്‍ഷം വരെ പഴക്കമുള്ള കേസ് ശാസ്ത്രീയ പരിശോധനയുടെയും ഫോറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ കണ്ടെത്താനാവൂ. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട കൊലപാതകപരമ്പരയില്‍ തെളിവ് ശേഖരണമാകും കേരളാ പൊലീസിന് മുന്നില്‍ വലിയ വെല്ലുവിളിയാകുകയെന്നും ബെഹ്!റ വ്യക്തമാക്കി.

ഇനി ശാസ്ത്രീയ തെളിവുകള്‍ കൂടി വിലയിരുത്തും. ഇതിനായി പോലീസ് ഉന്നതതലയോഗം വടകരയില്‍ ചേരുന്നു. അതേസമയം ജോളിയെ ബെഹ്‌റയുടെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്യും. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെ വിവാഹം കഴിക്കാന്‍ ജോളി ആഗ്രഹിച്ചിരുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍. ഇതിന്റെ ഭാഗമായി ഷാജുവിനെയും ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും ജോളി മൊഴിനല്‍കിയെന്നാണ് വിവരം.

web desk 1: