X
    Categories: MoreViews

യുദ്ധ ഭീതിയില്‍ കൊറിയന്‍ രാഷ്ട്രങ്ങള്‍, ജപ്പാന്‍ ലക്ഷ്യമിട്ട് ഉത്തര കൊറിയയുടെ മിസൈല്‍; പിന്നാലെ ഉത്തര കൊറിയയുടെ സൈനികാഭ്യാസം

 

രാഷ്ട്രങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗം. പിന്നാലെ ദക്ഷിണ കൊറിയ-യുഎസ് സംയുക്ത സൈനികാഭ്യാസം. മേഖലയില്‍ യുദ്ധഭീതി വിതച്ച് രാഷ്ട്രങ്ങള്‍.
ഉത്തര കൊറിയ ജപ്പാന്റെ മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചു മിനിറ്റുകള്‍ക്കുള്ളിലാണ് ദക്ഷിണ കൊറിയന്‍ പോര്‍വിമാനങ്ങള്‍ വന്‍ പ്രഹര ശേഷിയുള്ള ബോംബുകള്‍ വര്‍ഷിച്ച് സൈനികാഭ്യാസം നടത്തി. മിസൈല്‍ വിക്ഷേപിച്ച് മണിക്കൂറുകള്‍ക്കകം ദക്ഷിണ കൊറിയയുടെ എഫ് 15 കെ. പോര്‍ വിമാനങ്ങള്‍ ഉത്തര കൊറിയയുടെ അതിര്‍ത്തിയില്‍ ബോംബുകള്‍ താഴേക്കിട്ട് ഫയര്‍ ഡ്രില്‍ നടത്തുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം. പ്രാദേശിക സമയം പുലര്‍ച്ചെ ആറ് മണിയ്ക്കാണ് എട്ടോളം ബോംബുകള്‍ വര്‍ഷിച്ചത്. നാല് എഫ് -15 കെ പോര്‍ വിമാനങ്ങളില്‍ നിന്ന് എട്ട് എംകെ 84 ബോംബുകളാണ് പരീക്ഷിച്ചത്. 900 കിലോഗ്രാം ഭാരമുള്ളതാണ് വന്‍ പ്രഹര ശേഷിയുള്ള ഓരോ ബോംബും. പരീക്ഷണം വന്‍ വിജയമായിരുന്നു എന്ന് യുഎസ് എയര്‍ഫോഴ്‌സും അറിയിച്ചു.
ജപ്പാനു മുകളിലൂടെ മിസൈല്‍ പ്രയോഗിച്ച ഉത്തര കൊറിയയ്ക്ക് വന്‍ തിരിച്ചടി നല്‍കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയാണ് ദക്ഷിണ കൊറിയ-അമേരിക്ക സംയുക്ത സൈനികാഭ്യാസമെന്നാണ് വിലയിരുത്തല്‍.

chandrika: