X

കോട്ടയം നഗരത്തിൽ കടത്തിണ്ണയിൽ ഉറങ്ങിയ സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം; രണ്ടുപേർ കസ്റ്റഡിയിൽ

കോട്ടയം നഗരത്തിൽ കടത്തിണ്ണയിൽ ഉറങ്ങിയ സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ബസേലിയോസ് കോളേജ് ജംഗ്ഷനിലാണ് സംഭവം. കഴുത്തിന് വെട്ടേറ്റ സ്ത്രീയെ വെസ്റ്റ് പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. കട്ടപ്പന സ്വദേശി ബാബുവാണ് പൊലീസിന്റെ പിടിയിലായത്.കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു (40) എന്ന സ്ത്രീക്കാണ് വെട്ടേറ്റത്.പ്രഥമ ശുശ്രൂഷയ്ക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയ ബിന്ദുവിന്റെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു ബാബു കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്

webdesk15: