kerala

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

By Test User

January 18, 2022

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനായി നടത്താന്‍ മാത്രമേ  അനുവദിക്കു. പൊതുപരിപാടികളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. മതപരമായ ചടങ്ങുകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. മൂന്ന് ദിവസമായി ജില്ലയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന്  മുകളിലാണ്‌. ടിപിആര്‍ 30ന് മുകളിലാവുന്ന  സാഹചര്യത്തില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍  അനുവദിക്കില്ല.