X

കൊവിഷീല്‍ഡ്; 28 ദിവസമാക്കി കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, ഇടവേള 84 ദിവസം തന്നെ

കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസമായി കുറച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി.ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്. കിറ്റെക്‌സ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേന്ദ്രത്തിന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് വിധി.

കൊവിഷീല്‍ഡിന്റെ ഇടവേള 84 ദിവസം തന്നെയായിരിക്കുമെന്ന് കോടതി അറിയിക്കുകയും ചെയ്തു. താത്പര്യപ്പെടുന്നവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ആവശ്യമായ മാറ്റങ്ങള്‍ കൊവിന്‍ പോര്‍ട്ടലിന് വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടുട്ടുണ്ട്.

സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വാക്‌സിന് ഇളവ് ബാധകമല്ലെന്നും ഈ വിഷയിത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ പറഞ്ഞു. അടിയന്തര സാഹചര്യം പരിഗണിച്ചാണ് വിദേശത്തു പോകുന്നവര്‍ക്കുള്ള ഇളവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് 45 ദിവസം കഴിഞ്ഞിട്ടും ആരോഗ്യവകുപ്പ് രണ്ടാം ഡോസെടുക്കാന്‍ അനുമതി നല്‍കിയില്ലെന്ന് പറഞ്ഞാണ് കിറ്റക്‌സ് കോടതിയെ സമീപിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വാക്‌സിന്‍ കുത്തിവെപ്പ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുകയും ചെയ്തു.

web desk 3: