X

കോഴിക്കോട് പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ജിതേഷ് (40) ആണ് മരിച്ചത്. ബാലുശേരി ഇയ്യടുള്ള വീട്ടിലെ അടുക്കളയിൽ ഇന്നു രാവിലെയാണ് ജിതേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയതാണ് ജിതേഷ്. 2012 എം.എസ്.പി. ബാച്ചിലെ പോലീസുകാരനാണ്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

webdesk14: