X

കെ.റെയില്‍ ജീവനക്കാരെ തിരിച്ചുവിളിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി റവന്യൂ വകുപ്പില്‍നിന്ന് നിയോഗിച്ച മുന്നൂറോളം ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തിരിച്ചുവിളിച്ചു. ഇതുസംബന്ധിച്ച് ഇന്ന് ഉത്തരവിറക്കി. ഇതോടെ കെ.റെയില്‍ ഇല്ലാതാകുമെന്ന് ഉറപ്പായി. സ്ഥലമെടുപ്പിനും നഷ്ടപരിഹാരം നല്‍കുന്നതിനും മറ്റുമായാണ് സര്‍ക്കാര്‍ ജീവനക്കാരെ താല്‍കാലികാടിസ്ഥാനത്തില്‍ കെ.റെയില്‍ പദ്ധതിക്കായി വിട്ടുനല്‍കിയിരുന്നത്. സ്ഥലമെടുപ്പിനായി പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിനും കല്ലിടുന്നതിനും എതിരെ കോടതിയും ജനങ്ങളും രംഗത്തുവന്നതോടെയാണ ്‌സര്‍ക്കാര്‍ പിന്നാക്കം പോയത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ലഭിക്കാതായതോടെ പദ്ധതി ഉപേക്ഷിക്കുകയാണ്.

എന്നാല്‍ കെ.റെയില്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തുണ്ട്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമാണെന്നാണ ്പരാതി.
പദ്ധതി നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. കാരണം പദ്ധതി നിര്‍ത്തിവെച്ചതായി സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ജപ്പാന്‍ കമ്പനിയുടെ സഹായം വായ്പമായി സ്വീകരിക്കാന്‍ നിയമപരമായി തടസ്സമുള്ളതും പദ്ധതിയുടെ മരണമണി മുഴക്കിയിരിക്കുകയാണ്.

Chandrika Web: