X

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചു കയറി

പത്തനംതിട്ട കോന്നി കിഴിവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. 16 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് അപകടം. റോഡരികിലുള്ള പള്ളിയുടെ കമാനവും ചുറ്റുമതിലും തകര്‍ന്നിട്ടുണ്ട്.

എതിര്‍ ദിശയില്‍ വന്ന കാറുമായാണ് ബസ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട് ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഭീം തലയില്‍ വീണ് പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണ് എന്നാണ് അറിയുന്നത്. ബസ്സിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തതെന്ന് നാട്ടുകാര്‍ പറയുന്നു.

webdesk11: