X
    Categories: MoreViews

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം

 

സര്‍ക്കാര്‍ 130 കോടി അനുവദിച്ചു
തിരുവനന്തപുരം: പെന്‍ഷനും ശമ്പള കുടിശികയും ലഭിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരരംഗത്തിറങ്ങിയതോടെ സര്‍ക്കാര്‍ അടിയന്തരമായി 130 കോടി രൂപ അനുവദിച്ചു. ഒരു മാസത്തെ ശമ്പളവും പെന്‍ഷനും ഇന്ന് വിതരണം ചെയ്യും. വായ്പയെടുക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് ധനവകുപ്പ് പണം അനുവദിച്ചത്. പെന്‍ഷന്‍ വിതരണത്തിനായി എല്ലാ മാസവും സര്‍ക്കാര്‍ വിഹിതമായ 30 കോടി മുടക്കമില്ലാതെ മുന്‍കൂറായി നല്‍കി വരികയാണ്. അതിനു പുറമെ 100 കോടി കൂടി നല്‍കാനാണ് ഉത്തരവു നല്‍കിയതെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് കെ.എസ്.ആര്‍.ടി.സിയുടെ വിഹിതമായ 30 കോടി ട്രഷറിയില്‍ നിക്ഷേപിക്കുമ്പോഴാണ് സര്‍ക്കാര്‍ വിഹിതം നല്‍കുന്നത്. എന്നാല്‍ ഇത്തവണ കെ.എസ്.ആര്‍.ടി.സി വിഹിതം നിക്ഷേപിക്കുന്നതിന് മുന്‍പുതന്നെ സര്‍ക്കാര്‍ പണം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

chandrika: