X

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി സൂചനാപണിമുടക്ക്. ശമ്പളം വൈകുന്നത് പ്രതിഷേധിച്ചാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ പണിമുടക്ക്.

ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പണിമുടക്കിലേക്ക് പോകാനുള്ള തീരുമാനം പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ എടുത്തത്. ഇന്ന് അര്‍ധരാത്രി 12 ന് പണിമുടക്ക് ആരംഭിക്കും.

Chandrika Web: