X

MG University:പഠിച്ചു, പരീക്ഷയും കഴിഞ്ഞു; സര്‍ട്ടിഫിക്കറ്റ് തരാന്‍ കഴിയില്ലെന്ന് എംജി സര്‍വകലശാല

എംജി സര്‍വകലശാലയില്‍ സങ്കേതികത്വം പറഞ്ഞ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചതായി പരാതി. കുമരനെല്ലൂര്‍ സ്വദേശി എ.വി. ജയശങ്കറിനോടാണ് എം.ജി. സര്‍വകലാശാല സങ്കേതികത്വം പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചിരിക്കുന്നത്.

കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ ഗുരുവായൂരപ്പന്‍ കോളേജില്‍നിന്ന് ബി.എ. മലയാളം, സോഷ്യോളജി ഇരട്ട ബിരുദം നേടിയ ശേഷമാണ് ജയശങ്കര്‍ എം.ജി. സര്‍വകലാശാലയ്ക്കു കീഴിലെ മഹാരാജാസ് കോളേജില്‍ എം.എ. ചരിത്രത്തിന് ചേര്‍ന്നത്. പഠനവും പരീക്ഷയും കഴിഞ്ഞ ശേഷം പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോഴാണ് പ്രശനങ്ങള്‍ പറഞ്ഞ് യൂണിവേഴ്‌സിറ്റി കുഴപ്പം സ്യഷ്ടിക്കുന്നത്.

എം.ജി.യില്‍ പി.ജി. ചരിത്രം പഠിക്കണമെങ്കില്‍ സോഷ്യല്‍ സയന്‍സ്, ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ബിരുദം വേണമെന്നാണു പറയുന്നത്. എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാല പ്രസ്തുത ഇരട്ട ബിരുദം ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈയൊരു കാരണം പറഞ്ഞാണ് എം.ജി. സര്‍വകലാശാല വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റ് നിധേഷിച്ചത്.

ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നല്‍കുമ്പോഴൊന്നും കാണാത്ത സാങ്കേതിക തടസ്സം പരീക്ഷയെല്ലാം കഴിഞ്ഞതിനു ശേഷമാണ് സര്‍വകലാശാല പറയുന്നത്.സംഭവത്തില്‍ പരാതിക്കാരന്‍ എം.ജി. വി.സി.ക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Chandrika Web: