X

കെ.എസ്.ആര്‍.ടി.സിയുടെ പുതിയ 60 ഇലക്ട്രിക്ക് റെഡ് ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും

തിരുവനന്തപുരം: സ്മാര്‍ട്ടി സിറ്റിയുടെ ധനസഹായത്തോടു കൂടി കെ.എസ്.ആര്‍.ടി.സി വാങ്ങിയ 113 ഇലക്ട്രിക്ക് റെഡ് ബസുകളില്‍ ആദ്യത്തെ 60 എണ്ണം ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് നഗരത്തില്‍ സര്‍വീസ് ആരംഭിക്കും.

ഈ സര്‍വീസുകള്‍ക്കുള്ള റൂട്ടുകള്‍ അന്തിമമാക്കിയിട്ടുണ്ട്. റൂട്ടുകളെ കുറിച്ച് യാത്രക്കാരുടെ അഭിപ്രായം തേടിയ ശേഷം ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയാണ് റൂട്ടുകള്‍ അന്തിമമാക്കിയത്. മൂന്ന് മാസം പരീക്ഷണ സര്‍വീസ് നടത്തിയ ശേഷം ആവശ്യമായ ഭേദഗതി വരുത്തും. ഇതില്‍ പോരായ്മ ഉണ്ടെങ്കില്‍ അടുത്ത ഘട്ടത്തില്‍ വരുന്ന 53 ബസുകള്‍ കൂടുതല്‍ സ്ഥലങ്ങള്‍ കവര്‍ ചെയ്യും.

എട്ട് സര്‍ക്കുലര്‍ സര്‍വ്വീസുകളും, 17 പോയിന്റ് ടു പോയിന്റ് സര്‍വീസുകളുമാണ് ആദ്യഘടത്തില്‍ നടത്തുക. പോയിന്റ് ടു പോയിന്റ് സര്‍വീസുകളില്‍ ഫെയര്‍ സ്‌റ്റേജുകള്‍ 3 മാസത്തിന് ശേഷം മാത്രമേ നടപ്പാക്കുക ഉള്ളൂ.

webdesk14: