X

മതിയായ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാതെയാണ് എ ഐ ക്യാമറ വഴി ആദ്യദിവസം ജനങ്ങളിൽ നിന്ന് 4 കോടി പിഴിഞ്ഞെടുത്തതെന്ന് കെ.സുധാകരൻ

മതിയായ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാതെയാണ് എ ഐ ക്യാമറ വഴി ആദ്യദിവസം ജനങ്ങളിൽ നിന്ന് 4 കോടി പിഴിഞ്ഞെടുത്തതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.ഇവ സ്ഥാപിക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇത്രയധികം ട്രാഫിക് ലംഘനങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. എല്ലാ നാടുകളിലും ട്രാഫിക് പരിഷ്‌കാരം നടപ്പാക്കുന്നത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണെങ്കില്‍ പിണറായി വിജയന്‍ അതു നടപ്പാക്കുന്നത് ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.മദ്യം കഴിഞ്ഞാല്‍ ഏറ്റവും കൂടിയ വരുമാനവും ലോട്ടറി വരുമാനത്തേക്കാള്‍ കൂടുതലുമാണ് ക്യാമറകൾ വഴി സർക്കാർ ലക്ഷ്യമിടുന്നത്.കേരളത്തില്‍ 4.5 ലക്ഷം ട്രാഫിക് നിയമലംഘനങ്ങളുണ്ടെന്ന് സ്വകാര്യ ഏജന്‍സികള്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അതീവരഹസ്യമായി പദ്ധതി നടപ്പാക്കിയതെന്നും സുധാകരൻ പറഞ്ഞു.

webdesk15: