X

ജലീലിന്റെ ബന്ധുനിയമനം: നിയമസഭയില്‍ പിണറായി വെള്ളം കുടിക്കും, ചോദ്യങ്ങള്‍ തയ്യാറാക്കി പ്രതിപക്ഷ എം എല്‍ എമാര്‍

Chief Minister of Kerala Pinarayi Vijayan interview in New Delhi, Express Photo by Tashi Tobgyal New Delhi 250717

 

മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി 9 എം.എല്‍.എമാര്‍. നിയമസഭ ആരംഭിക്കുന്നതോടെ ഭരണപക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതിന്റെ മുന്നോടിയായാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ ഇപ്പോഴേ ചോദ്യങ്ങള്‍ കൈമാറിയത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ കൂടുതല്‍ പ്രതിരോധത്തിലാകുമെന്ന് വ്യക്തമായി. ബന്ധുനിയമനത്തില്‍ ഇതുവരെ മൗനം പാലിച്ചിരുന്ന മുഖ്യമന്ത്രിക്ക് ഇനിയും അങ്ങനെ തുടരാനാകില്ല. കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീല്‍ നടത്തിയ ഫയല്‍ നീക്കത്തില്‍ വകുപ്പ് സെക്രട്ടറി സംശയം പ്രകടിപ്പിച്ചിട്ടും മുഖ്യമന്ത്രി ഒപ്പുവച്ചിരുന്നു. ഇതടക്കമുള്ള ചോദ്യങ്ങളോട് പക്ഷേ അദ്ദേഹം മുഖം തിരിച്ചിരിക്കുകയാണ്. വിടി ബല്‍റാം, സണ്ണിജോസഫ്, ഷാഫി പറമ്പില്‍, മഞ്ഞളാംകുഴി അലി തുടങ്ങിയവരാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്.

ചോദ്യങ്ങള്‍ ഇവയാണ്:

ജനറല്‍മാനേജര്‍ തസ്തികയിലേക്ക് കെ ടി അദീബിനെ നിയമിക്കാനിടയായ പ്രത്യേക സാഹചര്യമെന്തായിരുന്നു?

പൊതുമേഖലസ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധസമിതിയുടെ ശുപാര്‍ശ ആവശ്യമുണ്ടായിരുന്നോ?

സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരന് സര്‍ക്കാരിലെ ഏതെങ്കിലും വകുപ്പിലോ, പൊതുമേഖലാസ്ഥാപനത്തിലോ ഡപ്യൂട്ടേഷന്‍ നിയമനത്തിന് അര്‍ഹതയുണ്ടോ?

ഉണ്ടെങ്കില്‍ ഏത് ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു. നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് വാങ്ങിയിട്ടുണ്ടോ? ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?

തസ്തികയിലേക്കുള്ള യോഗ്യത ഏത് മന്ത്രിസഭായോഗത്തിന്റെ അനുമതിയോടെയാണ് ഭേദഗതി ചെയ്തത്?

chandrika: