X

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ സ്ത്രീ പിടിയില്‍

കുളത്തൂപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ സ്ത്രീ പൊലീസ് പിടിയില്‍. മൈലമൂട് സ്വദേശിനിയായ 69 കാരിയാണ് കുളത്തൂപ്പുഴ പൊലീസ് പിടിയിലായത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഒറ്റക്ക് താമസിക്കുന്ന സ്ത്രീ 16കാരനായ അയല്‍വാസി ബാലനെ വിളിച്ചുവരുത്തി അതിക്രമം കാട്ടിയെന്നാണ് പൊലീസ് കേസ്.

സംഭവം ബാലന്‍ തന്നെ പുറത്ത് പറയുകയും പരാതി ഉയരുകയും ചെയ്തതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിനൊടുവിലാണ് ഇപ്പോള്‍ പ്രതിയെ പിടികൂടിയത്.പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഹാജരാക്കി വൈദ്യപരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തി.

 

web desk 3: