X

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ മരവിപ്പിച്ച് അന്താരാഷ്ട്ര കോടതി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന്റെ കേസില്‍ ഇന്ത്യക്ക് അനുകൂലമായി രാജ്യാന്തര കോടതിയുടെ വിധി. കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പാക്കുന്നത് രാജ്യാന്തര കോടതി മരവിപ്പിച്ചു. വധശിക്ഷ പുന:പരിശോധിക്കാനും പാകിസ്ഥാനോട് നിര്‍ദേശിച്ചു. രാജ്യാന്തര കോടതിയിലെ 16ല്‍ 15 പേരും ഇന്ത്യന്‍ നിലപാടിനൊപ്പമായിരുന്നു.

വിയന്ന കരാറിന്റെ അപ്പാടെയുള്ള ലംഘനമാണ് കുല്‍ഭൂഷന്‍ ജാദവിന്റെ കാര്യത്തില്‍ സംഭവിച്ചതെന്ന് 2017ല്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ ബോധിപ്പിച്ചിരുന്നു. കുല്‍ഭൂഷനെ അറസ്റ്റ് ചെയ്തതും തടവില്‍ പാര്‍പ്പിച്ചതും വിചാരണ നടത്തിയതുമെല്ലാം വിയന്ന കരാറിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ഇന്ത്യ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ കണ്ടെത്തല്‍. വിയന്ന കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചെന്ന് കോടതി നിരീക്ഷിച്ചു.

കുല്‍ഭൂഷനിനെതിരെ ചാരവൃത്തിയാരോപിച്ച് പാകിസ്ഥാന്‍ പട്ടാളക്കോടതി 2017 ഏപ്രിലിലാണ് കുല്‍ഭൂഷനെതിരെ വധശിക്ഷ വിധിച്ചത്. ഇതിനെതിരെയാണ് അന്താരാഷ്ട്ര കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

web desk 1: