X

മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫിന് ഓ ഐ സി സി കുവൈത്ത് തൃശൂർ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

കുവൈത്ത് സിറ്റി: ഹ്രസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫിന് ഓ ഐ സി സി കുവൈറ്റ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി . തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ജലിൻ തൃപ്രയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓ ഐ സി സി കുവൈത്ത് പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. ബി എസ് പിള്ളൈ, വർഗീസ് ജോസഫ് മാരാമൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . സമകാലീന രാഷ്ട്രീയ സാഹചര്യത്തിൽ വെല്ലുവിളികൾ നേരിടാൻ കോൺഗ്രസ് മുന്നോട്ട് വെക്കുന്ന സമഭാവന പ്രദാനം ചെയ്യുന്ന ആശയങ്ങൾക്കൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകത ഡോ. സോയ ജോസഫ് മറുപടി പ്രസംഗത്തിൽ ഓർമിപ്പിച്ചു . വിവിധ ജില്ലാ കമ്മറ്റി പ്രതിനിധികളും, ദേശിയ ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സജീവ പ്രവർത്തക ആയിരുന്ന അഡ്വ. ശിൽപ്പ വിജയന് യാത്രയയപ്പു നൽകി. സനുപോൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡിസിൽവ ജോൺ നന്ദി രേഖപ്പെടുത്തി.

webdesk15: