X
    Categories: indiaNews

കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം

ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. കാലിത്തീറ്റ കുംഭകോണ കേസിലാണ് ജാമ്യം ലഭിച്ചത്. കാലിത്തീറ്റവുമായി ബന്ധപ്പെട്ട് ചായ് ബാസ ട്രഷറിയില്‍ നിന്ന് വ്യാജബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

അതേസമയം മൂന്ന് കേസുകള്‍ കൂടി നിലവിലുള്ളതിനാല്‍ അദ്ദേഹം ജയിലില്‍ തുടരും. ജാമ്യം അനുവദിക്കുന്നതിനായി 50,000 രൂപ വീതമുള്ള രണ്ട് പേഴ്‌സണല്‍ ബോണ്ടുകളും രണ്ടു ലക്ഷം രൂപ പിഴയും നല്‍കണമെന് ഹൈക്കോടതി യാദവിനോട് ആവശ്യപ്പെട്ടു.

2018 ജനുവരി 24നാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ലാലുവിനെയും മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെയും ശിക്ഷിച്ചത്. അഞ്ചു വര്‍ഷം തടവും 50,000 രൂപ പിഴയുമായിരുന്നു ശിക്ഷ.

72 വയസായ ലാലു ഇപ്പോള്‍ റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് സമയം ചെലവഴിക്കുന്നത്.

web desk 1: