X

രാജ്യത്ത് ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനെക്ക വാക്‌സിന്‍ പരീക്ഷിച്ചവരില്‍ പ്രതികൂല പാര്‍ശ്വഫലങ്ങളില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡിനുള്ള ഓക്‌സ്‌ഫോര്‍ഡ് അസ്ട്രസെനെക വാക്‌സിന്റെ പരീക്ഷണങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പുരോഗമിക്കുകയാണ്. അതിനിടയിലാണ് ഇന്ത്യയില്‍ ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനെക്ക വാക്‌സിന്‍ സ്വീകരിച്ച സന്നദ്ധപ്രവര്‍ത്തകരില്‍ പ്രതികൂല പാര്‍ശ്വഫലങ്ങളില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പിജിഐഎംആര്‍)ആണ് ഇക്കാര്യം അറിയിച്ചത്.

ചണ്ഡിഗഡിലെ പിജിഐഎമ്മറില്‍ നടന്ന കോവിഡ് 19 വാക്‌സിന്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്ത അമ്പത്തിമൂന്ന് പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി ഏഴു ദിവസത്തിനുശേഷം വലിയ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ‘വളരെ കുറച്ചുപേര്‍ക്ക് പനി അല്ലെങ്കില്‍ ശരീരവേദന വന്നിരുന്നു. വാക്‌സിന്‍ ഡോസ് നല്‍കിയ ശേഷം ഇത് വളരെ സാധാരണമാണ്. 97 വോളന്റിയര്‍മാരെ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യാഴാഴ്ച പരിശോധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 25 പേര്‍ക്ക് സെപ്റ്റംബര്‍ 25 മുതല്‍ കോവിഡ് 19 വാക്‌സിന്റെ ആദ്യ ഡോസ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കി.

250 പേരില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ ഒന്നിലധികം ഡോസുകളാണ് നല്‍കുന്നത്. 28 ദിവസത്തെ ഇടവേളയിലാണ് 0.5 മില്ലി ഡോസും ഗവേഷകര്‍ നല്‍കുന്നത്. ചില രോഗികളില്‍ പ്രതീക്ഷിക്കാത്ത ചില പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം കഴിഞ്ഞ മാസം, വാക്‌സിന്‍ പരീക്ഷണങ്ങള്‍ ലോകമെമ്പാടും നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് പരീക്ഷണം തുടരുകയായിരുന്നു.

 

chandrika: