X

വിജയരാഘവന്റെ രമ്യക്കെതിരായ പരാമര്‍ശം; ഇടതുമുന്നണിയില്‍ വിമര്‍ശനം

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇടതുമുന്നണിയില്‍ വിമര്‍ശനം ശക്തമാവുന്നു. വിജയരാഘവന്റെ പരാമര്‍ശം അനവസരത്തിലുള്ളതാണെന്നാണ് ഇടതുനേതാക്കളുടെ വിലയിരുത്തല്‍. അതേസമയം, പരസ്യപ്രസ്താവനക്ക് നേതാക്കള്‍ തയ്യാറല്ലെന്നുമാണ് വിവരം.

നോമിനേഷന്‍ സമര്‍പ്പിച്ചതിന് ശേഷം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് എത്തിയിരുന്നു. ആലത്തൂരിലെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും, പാണക്കാടെത്തി തങ്ങളെ കാണുകയും പിന്നീട് കുഞ്ഞാലിക്കുട്ടിയെ കാണുകയും ചെയ്തു. പിന്നീട് എന്ത് സംഭവിച്ചിട്ടുണ്ടാകുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നായിരുന്നു വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സംഭവത്തില്‍ വിജയരാഘവനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാവുകയാണ്.

അതേസമയം സ്തീ വിരുദ്ധ പരാമര്‍ശം നടത്തിയ വിജയരാഘവനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സാധ്യത. രമ്യയെ അധിക്ഷേപിച്ച എല്‍ഡിഎഫ് കണ്‍വീണര്‍ക്കെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്് ആവശ്യപ്പെട്ടു.

chandrika: