X
    Categories: CultureMoreNewsViews

ബിഷപ്പിനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് തന്റെ അധികാരത്തിന് കീഴിലുള്ള ഒരു സന്യാസിനിയെ നിരന്തരമായി അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി സാംസ്‌കാരിക നേതാക്കളുടെ കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു. അപമാനിതയായ സന്യാസിനിക്ക് നീതി ഉറപ്പു വരുത്താന്‍ നിയമപരമായും രാഷ്ട്രീയമായും ബാദ്ധ്യതപ്പെട്ട ഇടതുപക്ഷ സര്‍ക്കാര്‍ ബിഷപ്പിന് അനുഗുണമായി തീര്‍ന്നേക്കാവുന്ന മൗനത്തിലാണ്. കത്തോലിക്കാ വോട്ടു ബാങ്കുകള്‍ നഷ്ടമാകുമോ എന്ന ഭീതി കാരണമാകാം കേരളത്തിലെ മറ്റിതര രാഷ്ട്രീയ കക്ഷികളില്‍ പ്രമുഖമായവയൊക്കെ നിശബ്ദമായിരിക്കുകയും ചെയ്യുന്നു.

ബിഷപ്പിനെതിരായി സകല തെളിവുകളും പൊലീസിന് ഇതിനകം ലഭിച്ചതായി അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. സന്യാസിനിയുടെ പരാതി ലഭിച്ച് എഴുപത്തിയഞ്ച് ദിവസം പിന്നിട്ടിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്ത് നിയമ വ്യവസ്ഥയുടെ മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് ഇത് വരെ തയാറാവാത്തത് ദുരൂഹമാണ്.

കാലവിളംമ്പമില്ലാതെ ബിഷപ്പിനെ അറസ്റ്റ് ചെയ്ത് നിയമ വ്യവസ്ഥക്ക് വിധേയനാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോടും ഉന്നത പൊലീസ് അധികാരികളോടും അഭ്യര്‍ത്ഥിക്കുന്നതായും ഷാജി എന്‍.കരുണ്‍, എം.എന്‍.കാരശ്ശേരി, കല്‍പ്പറ്റ നാരായണന്‍, എന്‍.പ്രഭാകരന്‍, കുരീപ്പുഴ ശ്രീകുമാര്‍, കെ. ഇ. എന്‍. കുഞ്ഞമ്മദ്, എം.എം.സോമശേഖരന്‍, എന്‍. ശശിധരന്‍, ഹമീദ് ചേന്ദമംഗലൂര്‍, വീരാന്‍ കുട്ടി, ഡോ.പി.ഗീത, പി.വത്സല, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ടി.പി.രാജീവന്‍, വി.ആര്‍ സുധീഷ്, സിവിക് ചന്ദ്രന്‍, പ്രൊ വി.വിജയകുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പി.ജെ.ബേബി, എം.എ.റഹ്മാന്‍, ശിഹാബുദ്ധീന്‍ പൊയ്തും കടവ്, വി.എസ് അനില്‍കുമാര്‍, മനോജ് കാന, സതീഷ് തോപ്രത്ത്, ഭാഗ്യനാഥ്, ഡോ.ആസാദ്, പ്രേംജി, ഡോ കെ.എന്‍.അജോയ് കുമാര്‍, എന്‍.വി.ബാലകൃഷ്ണന്‍, ചന്ദ്രശേഖരന്‍ തിക്കോടി, ഇ.പി.അനില്‍, ഗീഥ, രാജേഷ് നാരായണന്‍, എം സുള്‍ഫത്ത്, യാമിനീ പരമേശ്വരന്‍, സുധാ ഹരിദ്വാര്‍, ദിവ്യ ദിവാകര്‍, ദീപ പി.എം, ഗുലാബ് ജാന്‍, പ്രിയേഷ് കുമാര്‍, കെ.പി.ചന്ദ്രന്‍ എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: