X

ഇടതുമുന്നണി ഭരണം തൊഴിലാളിവർഗത്തിൻ്റേതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

കേരളത്തിന്റെ ഭരണകൂടം തൊഴിലാളി വര്‍ഗത്തിന്റേതാണെന്നത് തെറ്റിദ്ധാരണയും അസംബന്ധ പ്രസംഗവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന് മുന്നോടിയായി ‘നവകേരള കാലത്തെ ഭരണനിര്‍വഹണം’ എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദൻ  കേരളത്തിന്റെ ഭരണകൂടം തൊഴിലാളി വര്‍ഗത്തിന്റേതാണെന്ന് തെറ്റിദ്ധാരണ ചര്‍ച്ച നടത്തുന്ന ടിവിക്കാര് ഇടയ്ക്ക് പറയാറുണ്ട്. അതെല്ലാം അസംബന്ധ പ്രസംഗം മാത്രമാണ്.’ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. ഇങ്ങനെയുള്ള ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ ഭാഗം തന്നെയാണ് കേരളം.നിലവിലുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ പരിച്ഛേദത്തിന്റെ ഒപ്പം തന്നെയാണ് കേരളവും എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

 

webdesk15: