X

മുസ്‌ലിംലീഗ് ജനപ്രതിനിധികളുടെ നേതൃസംഗമം നാളെ

തദ്ദേശ സ്ഥാപനങ്ങളിലെ മുസ്‌ലിംലീഗ് ജനപ്രതിനിധികളുടെ കൂട്ടായ്മയായ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന നേതൃസംഗമവും സമര പ്രഖ്യാപനവും ഇന്ന് (വ്യാഴം) 2 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിൽ നടക്കും. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എൽ.ജി.എം.എൽ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, നിയോജക മണ്ഡലം ചെയർമാൻ, കൺവീനർ, തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാർ, ഉപാധ്യക്ഷൻമാർ, പാർലമെന്ററി പാർട്ടി ലീഡർമാർ, കോഴിക്കോട്, മലപ്പുറം ജില്ലയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നിലപാടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്ക് നേതൃസംഗമം രൂപം നൽകും. മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, മറ്റു സംസ്ഥാന ഭാരവാഹികൾ പ്രസംഗിക്കും.

webdesk13: