X
    Categories: gulfNews

ലേൺ ദി ഖുർആൻ;ഗ്ലോബൽ ഓൺലൈൻ ഫൈനൽ പരീക്ഷ നവംബർ 12ന്




റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹീ സെന്ററിന് കീഴിൽ നടക്കുന്ന ഖുർആൻ പാഠ്യ പദ്ധതിയായ
ലേൺ ദി ഖുർആനിന്റെ 2021 ലെ ഫൈനൽ പരീക്ഷ നവംബർ 12ന് വെള്ളിയാഴ്‌ച്ച അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷയായി നടക്കും.

വെള്ളിയാഴ്ച, സഊദി സമയം വൈകീട്ട് 4 മുതൽ 8 വരെയും ഇന്ത്യൻ സമയം വൈകീട്ട് 6.30 മുതൽ രാത്രി 10.30 വരെയുമുള്ള 4 മണിക്കൂർ സമയം പരീക്ഷയുടെ ലിങ്ക് ലേൺ ദി ഖുർആൻ വെബ്സൈറ്റിലൂടെ പരീക്ഷാർത്ഥികൾക്ക് ലഭിക്കും.

പരീക്ഷയിൽ പ്രവേശിച്ചാൽ രണ്ട് മണിക്കൂർ സമയം കൊണ്ട് പരീക്ഷ പൂർത്തിയാക്കണം. www.learnthequran.org എന്ന ലേൺ ദി ഖുർആൻ വെബ്സൈറ്റിൽ പ്രത്യേകം തയ്യാറാക്കിയ, പരീക്ഷാർത്ഥികൾക്ക് ഏറ്റവും എളുപ്പത്തിൽ എല്ലാ ഡിജിറ്റൽ ഉപകരണത്തിലും ഉപയോഗിക്കാവുന്ന എക്സാം സോഫ്റ്റ്‌വെയറാണ് പരീക്ഷക്ക് ഉപയോഗിക്കുന്നത്.

രജിസ്റ്റർ ചെയ്ത മുഴുവൻ പരീക്ഷാർത്ഥികൾക്കും ഓൺലൈൻ പരീക്ഷ സുഗമമായി എഴുതുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത പഠിതാക്കൾക്ക് ലേൺ ദി ഖുർആൻ വെബ്സൈറ്റിൽ പരീക്ഷാ ദിവസം വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

സഊദി ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്‌വ & അവയർനെസ് സൊസൈറ്റിയുടെ അംഗീകാരത്തോടെയും , മേൽനോട്ടത്തിലുമാണ് ലേൺ ദി ഖുർആൻ പദ്ധതിയും, പരീക്ഷയും നടക്കുന്നത്

മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിൽ നിന്നുമുള്ള “ജുസ്അ്‌ 27” സൂറത്തുൽ ദാരിയാത് മുതൽ സൂറത്തുൽ ഹദീദ് വരെയാണ് ലേൺ ദി ഖുർആൻ നാലാംഘട്ട പുനരാവർത്തനത്തിലെ പാഠഭാഗം.

ലേൺ ദി ഖുർആൻ ഫൈനൽ പരീക്ഷയിലെ ഒന്നാം സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയും, ആദ്യ പത്ത് സ്ഥാനക്കാർക്ക് പ്രത്യേക ക്യാഷ് അവാർഡും ലേൺ ദി ഖുർആൻ ഗ്ലോബൽ സംഗമത്തിൽ വെച്ച് നൽകുന്നതാണ്.

ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പരീക്ഷയുടെ സൗകര്യപ്രദമായ നടത്തിപ്പിനായി “ഹെൽപ്പ് സെന്ററുകൾ” രൂപീകരിച്ചിട്ടുണ്ട്.
+9665 5052 4242,
+9195 6764 9624,
+9665 3629 1683,
+9665 562508011 എന്നീ നമ്പറുകൾ വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനായി പരീക്ഷാർത്ഥികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. കെ.എൻ.എം ഓൺലൈൻ മീഡിയായ റിനൈ ടിവിയുടെ സഊദി വിഭാഗം പരീക്ഷയുടെ പ്രചരണ പ്രവർത്തനത്തിൽ പങ്കാളികളാകുന്നു.

സഊദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലും ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ദഅ്‌വ, കോൾ,& അവയർനെസ് സെന്ററുകളുടെ മലയാളവിഭാഗം അതാതു പ്രദേശങ്ങളിലെ പഠിതാക്കൾക്കും , പരീക്ഷാർത്ഥികൾക്കും ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കുവാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ചോദ്യാവാലി ഉൾകൊള്ളുന്ന വർക് ഷീറ്റിനെ ആധാരമാക്കിയാണ് ഫൈനൽ പരീക്ഷ നടക്കുക. വിദ്യാർത്ഥികളുടെ വർക് ഷീറ്റ് ആവശ്യമുള്ളവർക്ക് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ മാത്രമായിരിക്കും പരീക്ഷ.

22 വർഷങ്ങൾക്ക് മുമ്പേ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ആരംഭിച്ച ഖുർആൻ പഠന പദ്ധതി ലോകമൊട്ടാകെയുള്ള മലയാളികൾക്കിടയിലെ ഏറ്റവും വലിയ ഖുർആൻ പഠന പദ്ധതിയാണ്.

ലേൺ ദി ഖുർആൻ പദ്ധതിയുടെ പുനരാവർത്തനം അഞ്ചാംഘട്ടം സൂറത്തുൽ ഖാഫ് മുതൽ സൂറത്തുൽ ജാസിയ: വരെയുള്ള പാഠപുസ്തകവും, ക്ലാസുകളും ഫൈനൽ പരീക്ഷക്കു ശേഷം പഠിതാക്കൾക്ക് ലഭ്യമാകുന്നതാണ്.

നവംബർ 12ന് നടക്കുന്ന ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും, ലോകത്താകമാനമുള്ള മലയാളികളും പരീക്ഷയിൽ പങ്കാളികളാകണമെന്നും റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.

അബ്ദുൽ ഖയ്യൂം ബുസ്താനി, മുഹമ്മദ് സുൽഫിക്കർ, അഡ്വക്കറ്റ് അബ്ദുൽജലീൽ മുഹമ്മദ്കുട്ടി കടന്നമണ്ണ, ഫൈസൽ ബുഹാരി, നൗഷാദ് മടവൂർ , സാജിദ് കൊച്ചി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

web desk 3: