X
    Categories: indiaNews

‘കര്‍ഷകരില്ലെങ്കില്‍ ഭക്ഷണവുമില്ല, നീതി കിട്ടുംവരെ വിശ്രമമില്ല’; സമരത്തില്‍ അണിചേര്‍ന്ന് ഒമ്പത് വയസ്സുകാരി

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഒമ്പത് വയസ്സുകാരി. പരിസ്ഥിതിപ്രവര്‍ത്തകയായ ലിസിപ്രിയ കാങ്കുജം ആണ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്.

ലോകത്തെമ്പാടുമുളള കാലാവസ്ഥാ പരിസ്ഥിതിപ്രവര്‍ത്തകര്‍ കര്‍ഷകര്‍ക്കൊപ്പമുണ്ടെന്ന് ലിസിപ്രിയ കര്‍ഷകരോട് പറയുന്നു. സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പമുളള തന്റെ ചിത്രങ്ങളും വീഡിയോകളും ലിസിപ്രിയ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

‘എന്റെ ശബ്ദം ലോകമെങ്ങും കേള്‍ക്കുമെന്ന് കരുതുന്നു. കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമില്ല. നീതിയില്ലെങ്കില്‍ വിശ്രമമില്ല.’ ദൃശ്യങ്ങള്‍ പങ്കുവെച്ച് ലിസിപ്രിയ കുറിച്ചു.

കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍ അതിശൈത്യത്തിലും മാതാപിതാക്കള്‍ക്കും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പവും കഴിഞ്ഞ പതിനാല് ദിവസങ്ങള്‍ ചിലവഴിച്ച കുട്ടികളെ കണ്ടു. കൈക്കുഞ്ഞുമായി സമരം ചെയ്യുന്ന കുടുംബത്തിനൊപ്പം നല്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ലിസിപ്രിയ കുറിക്കുന്നു. ആയിരക്കണക്കിന് കര്‍ഷകരാണ് വര്‍ഷം തോറും മരിക്കുന്നത്. കര്‍ഷകരുടെ ശബ്ദം കേള്‍ക്കാന്‍ നമ്മുടെ നേതാക്കള്‍ തയ്യാറാകണം.’ ലിസിപ്രിയ പറഞ്ഞു.

 

web desk 3: