X
    Categories: indiaNews

വേട്ട ദൃശ്യം പകര്‍ത്താനായി ഗുജറാത്തില്‍ സിംഹത്തിന് മുന്നില്‍ പശുവിനെ ഇട്ടുകൊടുത്തു; വിവാദമായി വീഡിയോ-അന്വേഷണത്തിന് ഉത്തരവ്

അഹമ്മദാബാദ്: സിംഹം വേട്ടയാടുന്നതിന്റെ വീഡിയോ ലഭ്യക്കാനായി മനപ്പൂര്‍വ്വം വനത്തില്‍ പശുവിനെ ഇട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു വനം വകുപ്പ്. സിംഹങ്ങളാല്‍ പ്രശ്‌സ്തമായ ഗുജറാത്തിലെ ഗിര്‍ വനത്തിലാണ് സംഭവം. സിംഹം പശുവിനെ വേട്ടയാടുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ദൃശ്യം ആളുകള്‍ പ്ലാന്‍ചെയത് നിര്‍മ്മിച്ചെടുത്തതാണെന്ന് വ്യക്തമായത്.

വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതിനായി ഒരൂകൂട്ടം ആളുകള്‍ പശുവിനെ മനഃപൂര്‍വ്വം സിംഹത്തിന്റെ മുന്‍പില്‍ ഇട്ടുകൊടുത്തതാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഗുജറാത്ത് വനംകുപ്പ് അന്വേഷണം ആരംഭിച്ചു. ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച പശുവിനെ കണ്ട് സിംഹം ഓടിയടുക്കുന്നതാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് ഇരയെ കടിച്ച് കീഴ്‌പ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് പകര്‍ത്താനായി നിരവധി പേര്‍ സ്ഥലത്ത് നേരത്തെ കൂടിയിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണ്. സിംഹത്തിന് വളരെ സമീപത്തായിയിരുന്നു ചിത്രീകരിച്ച ദൃശ്യത്തില്‍ മുഖം കാണിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്.

ദൃശ്യം സോഷ്യല്‍മീഡിയയില്‍ വ്യാപിച്ചതോടെ നിയമ വിരുദ്ധമായ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തി. ഗിര്‍വനത്തില്‍ സിംഹം വേട്ടയാടുന്നത് നിയമവിരുദ്ധമായി ചിത്രീകരിച്ച പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോര്‍പ്പറേറ്റ് അഫയേഴസ് ഡയറക്ടറും വന്യജീവി സംരക്ഷണവാദിയുമായ പരിമള്‍ നാത്വാനി വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഏക ഏഷ്യാറ്റിക് സിംഹ സംരക്ഷണ കേന്ദ്രമാണ് ഗിര്‍ വനം. സിംഹങ്ങളോടൊപ്പം പുള്ളിപ്പുലി, കൃഷ്ണമൃഗം, കഴുകന്മാര്‍, പെരുമ്പാമ്പുകള്‍ തുടങ്ങി നിരവധി അപൂര്‍വ്വ ജീവകളുടെ ആവാസ കേന്ദ്രമാണ് ഗുജറാത്തിലെ ഗിര്‍ ദേശീയ ഉദ്യാനം. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ വെള്ളിയാഴ്ചയാണ് വിനോദസഞ്ചാരികള്‍ക്കായി വന്യജീവി സങ്കേതം വീണ്ടും തുറന്നുകൊടുത്തത്.

chandrika: