X

ആരുഷി കൊലപാതകം: തെളിവില്ല; മാതാപിതാക്കള്‍ക്കളെ വെറുതെ വിട്ട് ഹൈക്കോടതി വിധി

ആരുഷിയുടെ മാതാപിതാക്കളും ദ്ന്തഡോക്ടര്‍മാരുമായ രാജേഷ് തല്‍വാര്‍-നുപുര്‍ തല്‍വാര്‍ ദമ്പതികള്‍

ന്യൂഡല്‍ഹി: വിവാദമായ നോയിഡയിലെ ആരുഷി കൊലപാതകക്കേസില്‍ ജീവപര്യന്തം ലഭിച്ച പ്രതികളായ ആരുഷിയുടെ മാതാപിതാക്കളെ അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടു.

ദേശീയ ശ്രദ്ധയാകർഷിച്ച വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ മാതാപിതാക്കളായ രാജേഷ് തല്‍വാര്‍-നുപുര്‍ തല്‍വാര്‍ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തെളിവുകളുടെ അഭാവത്തില്‍ ഡോക്്ടര്‍മാര്‍ കൂടിയായ ആരുഷിയുടെ മാതാപിതാക്കളെ വെറുതെ വിടാന്‍ വിധിച്ചത്. ഇവർക്കെതിരായ ആരോപണം ‘സംശയാതീതമായി തെളിയിക്കുന്നതിൽ സിബിഐ പരാജയപ്പെട്ട’തായി ബെഞ്ച് വ്യക്തമാക്കി.

2008-ലാണ് 14 കാരിയായ ആരുഷിയെ സ്വന്തം മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
രണ്ടു ദിവസത്തിനു ശേഷം വീടിന്റെ ടെറസില്‍ വീട്ടുജോലിക്കാരനായ ഹേംരാജിന്റെ മൃതദേഹവും അതേരീതിയില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി.
ആരുശിയുടെ കൊലപാതകത്തിന് ശേഷം കാണാതായ ഹേമരാജിനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് വീടിന്റെ ടെറസില്‍ നിന്ന് ഹേമരാജിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയതോടെ കേസ് സങ്കീര്‍ണമാവുകയായിരുന്നു.

തുടര്‍ന്ന് വിവിധ അന്വേഷണങ്ങളാല്‍ വിവാദമായ കേസില്‍ 2013 നവംബറില്‍ കൊലയില്‍ ആരുഷിയുടെ മാതാപിതാക്കള്‍ക്കു പങ്കുണ്ടെന്നു സിബിഐ പ്രത്യേക കോടതി വിധിച്ചത്.

അന്നുമുതല്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്ന ഇരുവരുടെയും മോചനം ഉടനുണ്ടാകും. അതേസമയം, പ്രതികളെ വെറുതെ വിട്ട അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കും എന്നാണ് വിവരം.

chandrika: