X

ലോക്ഡൗണ്‍ ലംഘിച്ച് രഹസ്യ വില്‍പന; വസ്ത്രവ്യാപാര സ്ഥാപനത്തിന് 32,000 രൂപ പിഴ കിട്ടി

നാദാപുരം: ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കച്ചവടം നടത്തിയ വസ്ത്ര വ്യാപാര സ്ഥാപനത്തിനെതിരെ പിഴ ചുമത്തി പൊലീസ്. പെരുന്നാള്‍ പ്രമാണിച്ച് കടയുടെ പിന്‍ഭാഗം വഴി വസ്ത്ര വില്‍പന നടത്തിയ സ്ഥാപനത്തിനാണ് 32,000 രൂപ പിഴ കിട്ടിയത്. സ്ഥാപനത്തിലെ പത്തോളം ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

കടയുടെ മുന്‍ഭാഗം തുറക്കാതെ പിന്നിലൂടെ ഉപഭോക്താക്കളെ അകത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. നാദാപുരത്ത് കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ പ്രവര്‍ത്തിച്ച രണ്ടു വസ്ത്ര വ്യാപാര കടകളാണ് പൊലീസ് കണ്ടെത്തിയത്.

വരും ദിവസങ്ങളിലും ലോക്ഡൗണ്‍ നിയമം ലംഘിച്ച് വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

 

web desk 1: