X

കേരളത്തില്‍ 20 ഇടത്തും യുഡിഎഫ് മുന്നേറ്റം; വയനാടില്‍ രാഹുല്‍ തരംഗം

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം. വോട്ടെണ്ണല്‍ ഒന്നര മണിക്കൂറോളം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 20 ഇടത്തും യുഡിഎഫ് മുന്നേറ്റമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. യുഡിഎഫിന് വെല്ലുവിളികളില്ലാത്ത മുന്നേറ്റമാണ് കാണുന്നത്.

വയനാടില്‍ വന്‍ ലീഡിുമായി രാഹുല്‍ തരംഗം പ്രകടമാണ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ ലീഡ് കാല്‍ ലക്ഷം കടന്നു. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക് നിലവില്‍ 2000 വോട്ടുകളില്‍ താഴെ മാത്രമാണുള്ളത്

തിരുവനന്തപുരത്ത് ആദ്യം ലീഡ് ചെയ്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ലീഡ് ഉയര്‍ത്തുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ രണ്ടാമതുണ്ട്.

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ലീഡ് നിലനിര്‍ത്തുന്നു. അയ്യായിരത്തിലധികം വോട്ടുകളുടെ ലീഡ് മുരളീധരന്‍ സ്ഥിരമായി നിലനിര്‍ത്തുകയാണിപ്പോള്‍. കാസര്‍കോഡ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും കാസര്‍കോഡും ബിജെപി രണ്ടാം സ്ഥാനത്ത്. ഇടതുമുന്നണിക്ക് എവിടെയും ലീഡില്ല

രാജ്യത്ത്‌ നിലവിലെ ലീഡ് നില അനുസരിച്ച് എന്‍ഡിഎ കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു. 288 സീറ്റുകളില്‍ എന്‍ഡിഎയും 124 മണ്ഡലങ്ങളില്‍ യുപിഎയും ലീഡ് ചെയ്യുകയാണ്.

chandrika: