X

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഈ ഡിസംബറില്‍ തന്നെ നടത്തും; ഹെലികോപ്റ്ററുകള്‍ മുഴുവന്‍ ബി.ജെ.പി ബുക്ക് ചെയ്തു; മമതാ ബാനര്‍ജി

ഈ വര്‍ഷം ഡിസംബറില്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്താനാണ് ബി.ജെ.പിയുടെ നീക്കമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ ഹെലികോപ്റ്ററുകളും ബുക്ക് ചെയ്‌തെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

മൂന്നാം തവണയും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ രാജ്യം ഏകാധിപത്യഭരണത്തെ അഭിമുഖീകരിക്കേണ്ടി വരും. സാമുദായിക സംഘര്‍ഷം കൊണ്ട് വേദനിക്കുന്ന രാജ്യമായി ഇന്ത്യയെ ബിജെപി ഇതിനകം തന്നെ മാറ്റിക്കഴിഞ്ഞു. ഡിസംബറിലോ ജനുവരിയിലോ തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. അതിനായി അവര്‍ എല്ലാ ഹെലികോപ്റ്ററുകളും ബുക്ക് ചെയ്തു. മറ്റു പാര്‍ട്ടികള്‍ക്കൊന്നും ഹെലികോപ്റ്റര്‍ ലഭിക്കാത്ത സാഹചര്യമാണ്.

”നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനം നിര്‍ഭാഗ്യകരമാണ്. ചില ആളുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. ചുരുക്കം പൊലീസ് ഉദ്യോഗസ്ഥരും അതിനു പിന്തുണ നല്‍കുന്നുണ്ട്. ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്.

ബംഗാളില്‍ 3ദശാബ്ദക്കാലത്തെ സി.പി.എം ഭരണം അവസാനിപ്പിച്ചു. അടുത്ത ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ്. ബി.ജെ.പിയും എ.ബി.വി.പിയും ഉത്തര്‍പ്രദേശിലേതു പോലെ മുദ്രാവാക്യം മുഴക്കേണ്ടതില്ല, കാരണം ഇതു ബംഗാളാണ്”. മമത പറഞ്ഞു.

webdesk13: