X
    Categories: indiaNews

എംപിമാരുടെ ശമ്പളം വെട്ടിക്കുറക്കല്‍; ബില്ല് ലോക്‌സഭ പാസാക്കി

ഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ എംപിമാരുടെ ശമ്പളം 30 ശതമാനം കുറയ്ക്കാനുള്ള ബില്‍ ലോക്‌സഭ ചൊവ്വാഴ്ച പാസാക്കി.ശമ്പളം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് ഏപ്രില്‍ ആറിന് മന്ത്രിസഭ ക്ലിയര്‍ ചെയ്യുകയും അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കോവിഡിനെതിരെ പോരാടുന്നതിന് ഫണ്ട് ആവശ്യമാണെന്നും ‘ദാനധര്‍മ്മം വീട്ടില്‍ നിന്ന് ആരംഭിക്കണം’ എന്നും ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി നല്‍കിയ പാര്‍ലമെന്ററി കാര്യമന്ത്രി പ്രല്‍ഹാദ് ജോഷി പറഞ്ഞു. എംപി ലോക്കല്‍ ഏരിയ ഡെവലപ്‌മെന്റ് സ്‌കീം (എംപിഎല്‍ഡിഎസ് )രണ്ട് വര്‍ഷത്തേക്ക് ഒഴിവാക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചപ്പോഴും എംപിഎല്‍ഡിഎസ് ഫണ്ടുകള്‍ പുനഃസ്ഥാപിക്കണമെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടു. എംപിലാഡ്‌സ് ഫണ്ടുകള്‍ അതത് നിയോജകമണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനാല്‍ അത് പുനഃസ്ഥാപിക്കണമെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

web desk 3: