X

രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിര്‍ള ലോക്‌സഭ സ്പീക്കറായേക്കും

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിര്‍ള പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എം.പി യാണ് ഓം ബിര്‍ള. നേരത്തെ രാജസ്ഥാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു ഓംബിര്‍ള.

എന്‍.ഡി.എ ക്ക് കൃത്യമായ ഭൂരിപക്ഷം ഉള്ളതിനാല്‍ തന്നെ എളുപ്പത്തില്‍ തന്നെ തെരഞ്ഞെടുക്കപ്പെടും. മത്സരം അനിവാര്യമായി വന്നാല്‍ നാളെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. അതേസമയം, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും ലോകസഭയില്‍ തുടരും. ഒഡീഷയില്‍ നിന്നുള്ള എംപിമാരാണ് ഇന്നലെ അവസാനമായി സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബ്, രാജസ്ഥാന്‍, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാരാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ശശി തരൂര്‍ എംപിയും സോണിയ ഗാന്ധിയും ഇന്നായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.

chandrika: