X
    Categories: CultureMoreViews

ഇമാം റാശിദിയോട് രാഹുല്‍ ഗാന്ധിക്ക് പറയാനുള്ളത് ഇതാണ്

ന്യൂഡല്‍ഹി: വര്‍ഗീയവാദികള്‍ക്കും അക്രമികള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്ത ഇമാം റാശിദിയേയും യശ്പാല്‍ സക്‌സേനയേയും പുകഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമത്തില്‍ തങ്ങളുടെ മക്കള്‍ കൊല്ലപ്പെട്ടിട്ടും ഇമാം റാശിദിയും യശ്പാല്‍ സക്‌സേനയും നല്‍കുന്ന സ്‌നേഹത്തിന്റെ സന്ദേശം നമ്മുടെ നാടിന്റെ പാരമ്പര്യമാണ്. സ്‌നേഹം എല്ലായിപ്പോഴും വെറുപ്പിനെ അതിജീവിക്കുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന്റെ പാരമ്പര്യം സാഹോദര്യമാണ്. ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും ആശയങ്ങളെ രാജ്യത്ത് വിജയിക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ അസന്‍സോളിലെ പള്ളിയിലെ ഇമാമാണ് റാശിദി. അദ്ദേഹത്തിന്റെ 16 വയസുകാരനായ മകനെ രാമനവമി ഘോഷയാത്രക്കിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു. എന്റെ മകനെ കൊലപ്പെടുത്തിയതിന് നിങ്ങള്‍ പ്രതികാരം ചെയ്താല്‍ ഞാന്‍ നാടുപേക്ഷിച്ച് പോകുമെന്നായിരുന്നു റാശിദി വിശ്വാസികളോട് പറഞ്ഞത്.

ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ യശ്പാല്‍ സക്‌സേനയുടെ മകനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ചിരുന്നു. ഇതിനോട് സക്‌സേന സ്വീകരിച്ച സഹിഷ്ണുതാപരമായ നിലപാട് പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: