X

ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 33 മത് ശാഖ എം.എ യൂസഫ് അലി ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശ പണമിടപാട് രം​ഗത്തെ ഏറ്റവും വിശ്വസ്തനീയമായ ലുലു എക്സ്ചേഞ്ച് പ്രവാസികൾക്ക് കൂടുതൽ സൗകര്യം ഒരുക്കി കൊണ്ട് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ അൽ ഖിറാനിൽ പ്രവർത്തനം ആരംഭിച്ചു. ലുലു എക്സ്ചേഞ്ചിന്റെ കുവൈത്തിലെ 33 മത്തേതും, ലുലു ഫിനാൽഷ്യൽ ഹോൾഡിം​ഗിസിന്റെ 279 മത്തേതുമായ ശാഖ അൽ ഖിറാൻ മാളിൽ, ലുലു ​ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടർ എം.എ യൂസഫ് അലി ഉദ്ഘാടനം ചെയ്തു.

ലുലു ഫിനാൽഷ്യൽ ഹോൾഡി​ഗ്സിന്റെ വളർച്ചയ്ക്ക് എന്നും സഹായകരമായിട്ടുള്ള കുവൈത്തിൽ പുതിയ ഒരു ശാഖ കൂടി ആരംഭിക്കാനായതിൽ വളരെയേറെ സന്തോഷമുണ്ടെന്ന് ഉദ്ഘാടനത്തിന് ശേഷം സംസാരിച്ച ലുലു ഫിനാൽഷ്യൽ ഹോൾഡിം​ഗ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. പുതിയ ശാഖകൾ കുവൈറ്റിൽ ആരംഭിക്കുന്നത് തന്നെ ലുലു എക്സ്ചേഞ്ചിന്റെ സേവനം കൂടുതൽ ജനങ്ങൾക്ക് ലഭിക്കുന്നതിന് വേണ്ടിയാണ്. ജനങ്ങളുടെ ആ​ഗ്രത്തിനൊത്ത് ഞങ്ങൾക്ക് വളരാനും, പ്രവർത്തിക്കാനും കഴിയുന്നതിൽ അതിയായ സംതൃപ്തിയും ഉണ്ട്. മികച്ച സാമ്പത്തിക സർവ്വീസുകൾ നൽകുന്ന സ്ഥാപനം എന്നനിലയിൽ ജനങ്ങൾക്ക് കൂടുതൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഒരുക്കുന്നതിനായി ലുലു മണിലൂടെയുടെയുളള സൗകര്യവും വർദ്ധിപ്പിച്ച് വരുകയാണ്. അൽ ഖീറാൻ കുവൈത്തിൽ അതിവേ​ഗം വളരുന്ന വാണീജ്യ മേഖയാണ്. ഇവിടെയെത്തുന്ന വിദേശീയർക്കെന്ന പോലെ തദ്ദേശീയർക്കും അതിന്റെ ​ഗുണം ലഭിക്കുകയും ചെയ്യും, അതിനാൽ ഇവിടെ ശാഖ തുറക്കാനയതിൽ അതിയായ സന്തോഷമുണ്ടെന്നും അദീബ് അഹമ്മദ് പറഞ്ഞു.

ഫോട്ടോ കാപ്ഷൻ; ലുലു എക്സ്ചേഞ്ചിന്റെ കുവൈത്തിലെ 33 മത്തേതും, ലുലു ഫിനാൽഷ്യൽ ഹോൾഡിം​ഗിസിന്റെ 279 മത്തേതുമായ ശാഖ അൽ ഖിറാൻ മാളിൽ, ലുലു ​ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടർ എം.എ യൂസഫ് അലി ഉദ്ഘാടനം ചെയ്യുന്നു. കുവൈത്തിലെ യുഎഇ അംബാസഡർ മതർ ഹമദ് ഹ്ലൈസ് അൽമകസഫ അൽ നെയാദി, കുവൈത്തിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ, ലുലു എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ ശ്രീനാഥ് ശ്രീകുമാർ; ഡെപ്യൂട്ടി ജനറൽ മാനേജർ, സുബഹീർ തയ്യിൽ, ഓപ്പറേഷൻസ് മേധാവി ഷഫാസ് അഹമ്മദ് എന്നിവർ സമീപം.

ലുലു എക്സ്ചേഞ്ചിനെക്കുറിച്ച്

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ISO 9001:2015 അം​ഗീകാരമുള്ള ആഗോള സാമ്പത്തിക സേവന സംരംഭമായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ ഭാഗമാണ് ലുലു എക്‌സ്‌ചേഞ്ച്. ഒമാൻ, യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂർ, ഹോങ്കോംഗ്, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ നിരവധി ജിസിസി രാജ്യങ്ങളിലായി 280 ഓളം ശാഖകളും, ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനുകളും ഗ്രൂപ്പിന് കീഴിയിൽ പ്രവർത്തിക്കുന്നു. കൂടുതലറിയാൻ www.luluexchange.com സന്ദർശിക്കുക.

webdesk14: