X

എം എ .ജമാൽ സാഹിബ് ആർദ്രത കൊണ്ട് ആകർഷണീയനായിരുന്ന മനുഷ്യ സ്‌നേഹി

അഹമ്മദ് റഈസ്

മസ്കറ്റ് : വയനാട് മുട്ടിൽ ഓർഫനേജ് ജാന: സെക്രട്ടറിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന എം എ ജമാൽ സാഹിബിന്റെ നിര്യാണത്തിൽ മസ്കറ്റ് കെഎംസിസി അനുശോചിച്ചു.

തന്റെ ലാളിത്യവും സ്നേഹവും കൊണ്ട് ഒരു കാലഘട്ടത്തിന്റെ പിതൃ സ്ഥാനീയയാനായിരുന്നു ജമാൽ സഹിബെന്ന് പ്രസിഡന്റ് അഹമ്മദ് റഈസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. തന്റെ പിതാവിന്റെ ഉറ്റ മിത്രവും തന്റെ ജീവിതത്തിലെ വഴികാട്ടിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം വ്യക്തി പരമായി തനിക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഴുവൻ ഏരിയകളിലും ജമാൽ സാഹിബിന് വേണ്ടി പ്രാർത്ഥനാ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് മസ്കറ്റ് കെഎംസിസി നേതാക്കൾ അറിയിച്ചു

webdesk13: