X

മധ്യപ്രദേശിലും തിരിച്ചടി; ക്യാബിനറ്റ് മന്ത്രി ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബി.ജെ.പി വിട്ട പത്മ ശുക്ല മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെ സാന്നിധ്യത്തില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ക്യാബിനറ്റ് മന്ത്രി പത്മ ശുക്ല ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രി സഭയില്‍ സാമൂഹ്യ ക്ഷേമ ബോര്‍ഡ് അധ്യക്ഷയായ പത്മ ശുക്ല ക്യാബിനറ്റ് പദവിയുള്ള നേതാവാണ്.
കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയായി പത്മ മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥുമായി കൂടിക്കാഴ്ച്ച നടത്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് പത്മ ബി.ജെ.പിയിലെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റു രണ്ട് അധികാര പദവികളില്‍ നിന്നും രാജിവെച്ചത്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി വിട്ട പത്മ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പദ്മ ശുക്ല കോണ്‍ഗ്രസില്‍ ചേര്‍ന്നു.

എന്നാല്‍ പത്മ ബിജെപി വിടാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനെതിരെയും ബിജെപിക്കെതിരെയും ശക്തമായ പ്രതിഷേധങ്ങൾ നിലനിൽക്കുന്നുവെന്നും രണ്ട് മാസത്തിന് ശേഷം നടക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരുമെന്നുള്ള സർവ്വേ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

chandrika: