X
    Categories: gulfNews

‘മഹിതം മലപ്പുറം’ അബുദാബിയില്‍ മലപ്പുറം ഫെസ്റ്റ് ജൂണ്‍ 17ന് ആരംഭിക്കും

അബുദാബി മലപ്പുറം ജില്ലാ കെ എം സി സി മഹിതം മലപ്പുറം എന്ന പേരില്‍ സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റ് ജൂണ്‍ 17,18 തിയ്യതികളില്‍ നടക്കും.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സലാം ടി.കെ. നിര്‍വ്വഹിച്ചു.

ദേശസ്നേഹത്തിന്റെയും സാമുദായ മൈത്രിയുടെയും ഈറ്റില്ലമായ മലപ്പുറത്തിന്റെ സാംസ്‌കാരിക ഔന്നിത്യവും കലാ കായിക പാരമ്പര്യവും രുചി വൈഭവങ്ങളും മലപ്പുറം ഫെസ്റ്റില്‍ പ്രവാസ ലോകത്ത് തനിമയോടെ അരങ്ങേറും. പ്രവാസലോകത്തെ ജനകീയ പങ്കാളിത്തവും സാമൂഹിക പ്രതിബദ്ധതയും ഉള്‍ക്കൊള്ളുന്ന മഹിതമായ മലപ്പുറം വിശേഷങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും അറിയാന്‍ അബുദാബി മലപ്പുറം ജില്ലാ കെ എം സി സി ഒരുക്കുന്ന പരിപാടി വന്‍വിജയമാക്കുവാന്‍ വന്‍ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇതുസംബന്ധിച്ചു നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍ അദ്ധ്യക്ഷവഹിച്ച യോഗത്തില്‍ ജില്ല സെക്രട്ടറി ഹംസ കോയ സ്വാഗതം പറഞ്ഞു. സംസ്ഥാന കെ.എം.സി.സി സെക്രട്ടറി ഹംസ ഹാജി പാറയില്‍ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ കെ.എംസി.സി മുന്‍ പ്രസിഡന്റ് ഹിദായത്തുല്ല, സംസ്ഥാന-ജി്ല്ലാ നേതാക്കളായ റഷീദലി മമ്പാട്, ബിരാന്‍കുട്ടി, കുഞ്ഞിപ്പ മൊങ്ങം, ഹുസൈന്‍സി.കെ, ബഷിര്‍ വറ്റലൂര്‍,ഹസ്സന്‍ അരിക്കന്‍, ഷംസുദ്ധീന്‍, മുനിര്‍ എടയൂര്‍, നൗഷാദ് തൃപ്രങ്ങോട്, സാല്‍മി പരപ്പനങ്ങാടി, ഷമീര്‍ പുറത്തൂര്‍,നാസര്‍ വൈലത്തൂര്‍,സിറാജ് ആതവനാട്,ഷാഹിര്‍ എ.വി. സൈത് മുഹമ്മദ് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. അഷ്റഫ് അലി നന്ദി പറഞ്ഞു.

 

webdesk11: