X

 റോഹിംഗ്യന്‍ ജനതയ്ക്കായി നാം ഉണരേണ്ട കാലമെത്തി: മലാല യൂസഫ്

വാഷിങ്ടണ്‍: റോഹിംഗ്യന്‍ ജനതയ്ക്കായി ലോക ജനത ഉണരണമെന്നു നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായി അഭ്യര്‍ഥിച്ചു. ഈ സമയം നിശബ്ദരായി ഇരിക്കാന്‍ കഴിയില്ല. പതിനായിരങ്ങളാണ് വംശഹത്യയുടെ ഇരയായി മാറിയത്. റോഹിംഗ്യന്‍ ജനതയും പൗരന്മാരല്ലെ. എന്തിന് ഇവരെ മാറ്റി നിര്‍ത്തുന്നു. ജീവിക്കാന്‍ പോലും അവകാശമില്ലാെത പാലായനം ചെയ്യുകയാണിവര്‍. ഇതിനു പരിഹാരം കാണണം. മലാല വ്യക്തമാക്കി. ഇതു മനുഷ്യാവകാശ പ്രശ്‌നമാണ്. സര്‍ക്കാര്‍ ഇതിനെതിരെ പ്രതികരിച്ചേ മതിയാകൂ. ജനങ്ങളെ കൊന്നൊടുക്കുന്നു. അക്രമത്തിനു ഇരയാകുകയാണിവര്‍. കുട്ടികള്‍ക്ക് വിദ്യാഭ്യാസം പോലും നിക്ഷേധിക്കുന്നു. മതിയായ അവകാശങ്ങള്‍ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. നാം ഉണരേണ്ട കാലമെത്തി. ഇതിനെതിരെ പ്രതികരിച്ചേ മതിയാകൂ. ഈ വിഷയത്തില്‍ ആങ്‌സാക് സൂകി പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. മലാല വ്യക്തമാക്കി.
റോഹിംഗ്യന്‍ മുസ്‌ലിങ്ങളുടെ സ്ഥിതി ദുഖകരമാണെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ പ്രതികരിച്ചു. റോഹിംഗ്യകളെ സഹായിക്കാന്‍ ലോകനേതാക്കള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരായെ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോക വ്യാപക പ്രതിഷേധം ഉയര്‍ന്നു. ജപ്പാന്‍, ഇന്ത്യ, ഇന്‍ഡോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം അരങ്ങേറി. മ്യാന്മറില്‍ റോഹിങ്ക്യന്‍ ജനതയ്ക്കു നേരെ നടക്കുന്ന അത്രിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് ജപ്പാനിലെ ടോക്കിയോയിലെ മ്യാന്‍മര്‍ എംബസിക്ക് മുന്നില്‍ സംഘടിച്ചത്. വടക്കന്‍ മ്യാന്‍മറില്‍ നടക്കുന്നത് സര്‍ക്കാര്‍ പിന്തുണയോടെയുള്ള വംശഹത്യയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും മഗലാങിലും നൂറുകണക്കിന് പേരാണ് മ്യാന്‍മര്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചത്. മലേഷ്യയില്‍ കൊലാലംപൂരിലെ മ്യാന്‍മര്‍ എംബസിക്ക് മുന്നിലും റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് പിന്തുണ നല്‍കി റാലി നടന്നു. കഴിഞ്ഞ ദിവസം മ്യാന്മറില്‍ ആയിരത്തോളം റോഹിംഗ്യന്‍ ജനങ്ങളെ കൊലപ്പെടുത്തിയതായി യുഎന്‍ ഏജന്‍സി വ്യക്തമാക്കി. ഒട്ടേറെ പേര്‍ ദുരിതകയത്തിലാണ്. മ്യാന്‍മറില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും ലോക രാഷ്ട്രങ്ങള്‍ എത്രയും വേഗം നടപടികള്‍ കൈകൊള്ളണമെന്നും ഏജന്‍സി അറിയിച്ചു.

chandrika: