X

മലപ്പുറത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: വള്ളുവമ്പ്രത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വള്ളുവമ്പ്രം സ്വദേശി ആഷിഖിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വള്ളുവമ്പ്രത്തെ ഒരു കെട്ടിടത്തിന് സമീപം മരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷം ആരംഭിച്ചു.മൃതദേഹം കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഫോറന്‍സിക് പരിശോധനയും ഇന്‍ക്വസ്റ്റ് നടപടികളും പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കെട്ടിടത്തില്‍ നിന്ന് വീണതാണെന്ന് സംശയിക്കുന്ന നിലയില്‍ കെട്ടിടത്തോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തില്‍ നിന്ന് വീണതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് പരിശോധനയില്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പെടെയുള്ളവ കെട്ടിടത്തിന് മുകളില്‍ നിന്ന് കണ്ടെത്തിയതായാണ് സൂചന.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ആണ് ആഷിക് വീട്ടില്‍ നിന്ന് പുറത്ത് പോയത്. ഏറെ വൈകിയും വീട്ടിലെത്താത്തിനെ തുടര്‍ന്ന് രാത്രി തന്നെ ആഷിഖിനെ വീട്ടുകാര് പലയിടത്തും അന്വേഷിച്ചിരുന്നു. എന്നാല്‍ വിവരമൊന്നും ലഭിച്ചില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോഴും മറുപടി ഉണ്ടായില്ല.

web desk 1: